Tue, 29 July 2025
ad

ADVERTISEMENT

Filter By Tag : Thailand Cambodia News

അടിയന്തര വെടിനിർത്തൽ അംഗീകരിച്ച് തായ് ലൻഡും കംബോഡിയയും

പു​​​ത്ര​​​ജ​​​യ് (മ​​​ലേ​​​ഷ്യ): സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​ഞ്ചാം ദി​​​നം താ​​​യ് ല​​​ൻ​​​ഡും കം​​​ബോ​​​ഡി​​​യ​​​യും ത​​​മ്മി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ധാ​​​ര​​​ണ​​​യാ​​​യി. ഉ​​​പാ​​​ധി​​​ര​​​ഹി​​​ത​​​വും അ​​​ടി​​​യ​​​ന്ത​​ര​​​വു​​​മാ​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി മ​​​ലേ​​​ഷ്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ൻ​​​വ​​​ർ ഇ​​​ബ്രാ​​​ഹിം അ​​​റി​​​യി​​​ച്ചു. ത​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​റ​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു സ​​​മാ​​​ധാ​​​ന​​​പാ​​​തയിലേ​​​ക്കു നീ​​​ങ്ങാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തി​​​ർ​​​ത്തി ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​മു​​​ള്ള സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ർ​​​ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടും.      മ​​​ലേ​​​ഷ്യ, കം​​​ബോ​​​ഡി​​​യ, താ​​​യ് ലൻ​​​ഡ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ, പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി​​​മാ​​​രും ശാ​​ശ്വ​​ത സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്യും. ര​​​ണ്ടു പ​​​ക്ഷ​​​ത്തു നി​​​ന്നും കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട 300,000 ഗ്രാ​​​മീ​​​ണ​​​ർ​​​ക്ക് ഉ​​​ട​​​ൻ തി​​​രി​​​കെ​​​യെ​​​ത്താ​​​ൻ ക​​​ഴി​​​യ​​​ട്ടെ​​​യെ​​​ന്ന് ആ​​​ശി​​​ക്കു​​​ന്ന​​​താ​​​യി കം​​​ബോ​​​ഡി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹു​​​ൻ മാ​​​നെ​​​റ്റ് പ്ര​​​തി​​​ക​​​രി​​​ച്ചു.

യോ​​​ഗ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ച്ച താ​​​യ് ല​​​ൻ​​​ഡ് ആ​​​ക്ടിം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫും​​​തം വെ​​​ചാ​​​യാ​​​ചൈ​​​യും കൈ​​​കൊ​​​ടു​​​ത്താ​​ണു പി​​​രി​​​ഞ്ഞ​​​ത്. സം​​​ഘ​​​ർ​​​ഷം എ​​​ത്ര​​​യും വേ​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റു​​​ക​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പും ഇ​​​പ്പോ​​​ഴ​​​ത്തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ക​​​ഴി​​​ഞ്ഞ നാ​​​ല് ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി മു​​പ്പ​​തി​​ലേ​​റെ പേ​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.  

അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വെ​​​ടി​​​വെ​​​യ്പും റോ​​​ക്ക​​​റ്റാ​​​ക്ര​​​മ​​​ണ​​​വും ന​​​ട​​​ന്നു. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ത​​​ർ​​​ക്ക​​​പ്ര​​​ദേ​​​ശ​​​മാ​​​യ താ ​​​മ്വാ​​​ൺ തോം ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ സ​​​മീ​​​പ​​​ത്താ​​​യി കു​​​ഴി​​​ബോം​​​ബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യും അ​​​ഞ്ച് താ​​​യ് സൈ​​​നി​​​ക​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലേ​​​ക്കു വ​​​ഴി​​​തെ​​​ളി​​​ച്ച​​​ത്. 

Up